Kerala
സ്വകാര്യ ബസ് ജീവനക്കാരൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു
കോങ്ങാട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന കരിപ്പാല്‍ ബസ്സിലെ കണ്ടക്ടറാണ് രാജഗോപാലന്‍.
തൃശൂര്‍ | ഡ്യൂട്ടിക്കിടെ സ്വകാര്യ ബസ് ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു.വെങ്ങാനെല്ലൂര്‍ മങ്ങാട്ട് വീട്ടില്‍ രാജഗോപാലനാണ് മരിച്ചത്.
കോങ്ങാട്-തൃശൂര്‍ റൂട്ടില്‍ ഓടുന്ന കരിപ്പാല്‍ ബസ്സിലെ കണ്ടക്ടറാണ് രാജഗോപാലന്‍.പഴയന്നൂര്‍ വെള്ളാര്‍ക്കുളത്ത് എത്തിയപ്പോഴാണ് കണ്ടക്ടര്‍ കുഴഞ്ഞുവീണത്.
ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
---- facebook comment plugin here -----