private bus fare hike
സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് കൂട്ടും; എത്രയെന്നത് പിന്നീടെന്ന് ഗതാഗത മന്ത്രി
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ഒഴിവാക്കണമെന്നത് അടക്കമുള്ള സ്വകാര്യ ബസ് ഉടമകളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാന്‍ സാധിക്കില്ല.
തിരുവനന്തപുരം | സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിരക്ക് എത്രയെന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരക്ക് വര്‍ധന സംബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് അന്തിമ തീരുമാനമുണ്ടാകുക. അതേസമയം, സ്വകാര്യ ബസ് നികുതി ഒരു മാസത്തേത് ഒഴിവാക്കിയിട്ടുണ്ട്. ബാക്കി നികുതിയുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ഒഴിവാക്കണമെന്നത് അടക്കമുള്ള സ്വകാര്യ ബസ് ഉടമകളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാന്‍ സാധിക്കില്ല. അതേസമയം, സര്‍ക്കാറിന് സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.