Connect with us

Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; വിദ്യാര്‍ത്ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണം

പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കും.

Published

|

Last Updated

പാലക്കാട്| സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണെന്ന് ബസുടമകള്‍ പറയുന്നു. 13 വര്‍ഷമായി ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഈ നിരക്കില്‍ ഓടാനാകില്ലെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ജാഥ. ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയായിരിക്കും ജാഥ നടത്തുക.

 

 

Latest