Kerala
സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍
മിനിമം ചാര്‍ജ് പത്ത് രൂപയാക്കുമെന്നമെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ബസുടമകളുടെ സംഘടനയായ എ കെ ബിഒ എ ആരോപിച്ചു.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുമെന്നമെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ബസുടമകളുടെ സംഘടനയായ എ കെ ബിഒ എ ആരോപിച്ചു.
പ്രതിസന്ധിയെ തുടര്‍ന്ന് 4000 ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടി വന്നു. നഷ്ടം സഹിച്ചാണ് പലരും സര്‍വീസുകള്‍ തുടരുന്നതെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി.
ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം വൈകുന്നതിലാണ് ഉടമകള്‍ക്ക് പ്രതിഷേധം