Connect with us

Kerala

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; നവംബര്‍ 21 മുതല്‍ അനശ്ചിതകാല സമരം

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക്  ഉയര്‍ത്തണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നാളെ പണിമുടക്കും. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം എന്നതടക്കം ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനല്‍കി.സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക്  ഉയര്‍ത്തണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു . അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേര്‍ത്തു

 

Latest