Connect with us

Kerala

കോഴിക്കോട് അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

നാല് പേരുടെ പരുക്ക് ഗുരുതരമാണ്

Published

|

Last Updated

കോഴിക്കോട്  | അത്തോളിക്കടുത്ത് കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റനു. കുറ്റ്യാടി നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ 20 ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു