KOZHIKODE BUS ACCIDENT
വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
അപകടത്തിനിടയാക്കിയത് ബസുകളുടെ മത്സരയോട്ടമെന്ന് നാട്ടുകാര്‍
![](https://assets.sirajlive.com/2022/01/accident-kozhikoce-1024x479.jpg)
കോഴിക്കോട് ജില്ലയിലെ വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകള്‍ കൂട്ടിയിടിച്ചത്. ബസുകളുടെ അമിത വേഗതയും മത്സര ഓട്ടവുമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് മിനുട്ടുകളുടെ വിത്യാസത്തിനാണ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഇതിനാല്‍ മത്സരയോട്ടം പതിവാണെന്ന് യാത്രക്കാരും പറയുന്നു.
---- facebook comment plugin here -----