Connect with us

jio

സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ധന തുടരുന്നു; എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കും പിന്നാലെ ജിയോയും

താരിഫിലെ 20% വര്‍ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും

Published

|

Last Updated

ന്യൂഡല്‍ഹി | എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കും പിന്നാലെ കോള്‍- ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിച്ച് ജിയോയും. താരിഫിലെ 20% വര്‍ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും. സുസ്ഥിരമായ ടെലിക്കോം വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുന്നു എന്നാണ് നിരക്കു വര്‍ധന പ്രഖ്യാപിച്ചുകൊണ്ട് ജിയോ വ്യക്തമാക്കിയത്.

ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ഇന്ത്യയിലെ മുന്‍നിര ടെലിക്കോം സേവന ദാതാക്കളായ മൂന്ന് കമ്പനികളും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം നിരക്ക് വര്‍ധന പ്രഖ്യാപിച്ച് വോഡഫോണ്‍ ഐഡിയ നവംബര്‍ 25 മുതല്‍ 25% വര്‍ധിപ്പിച്ചു. ഇതിന് തൊട്ടടുത്ത ദിവസം, എയര്‍ടെല്‍ നവംബര്‍ 26 മുതല്‍ 25% വര്‍ധനയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

75 രൂപയുടെ പല്ാനിന് 91 രൂപയും 149 രൂപയുടെ പ്ലാനിന് 155 രൂപയും 199 രൂപയുടെ പ്ലാനിന് 239 രൂപയും പുതിയ നിരക്കുകള്‍ പ്രകാരം ജിയോ ഈടാക്കും.

Latest