Connect with us

Uae

സ്വകാര്യ ട്യൂഷൻ പെർമിറ്റ്; പ്രയോജനപ്പെടുത്തിയത് നിരവധി പേർ

2023 ഡിസംബറിലാണ് നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ "പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ്' എന്ന നിയമം നിലവിൽ കൊണ്ടുവന്നത്.

Published

|

Last Updated

ദുബൈ| യു എ ഇയിൽ സ്വകാര്യ ട്യൂഷൻ നിയമവിധേയമാക്കുകയും അതിനായി വർക്ക് പെർമിറ്റ് സംവിധാനം കൊണ്ടുവരുകയും ചെയ്തത് നിരവധി പേർക്ക് തുണയായി. ലൈസൻസ് നേടുന്ന ട്യൂട്ടർമാർക്ക് വീട്ടിലിരുന്നും ക്ലാസെടുക്കാൻ അനുവാദം ലഭിച്ചത് കൂടുതൽ ഉദ്യോഗാർഥികൾ ഈ രംഗത്തേക്ക് വരാൻ സാഹചര്യമൊരുക്കി. ഇതോടെ ഈ മേഖലയിൽ മത്സരക്ഷമത ഉണ്ടാകുകയും ഫീസ് നിരക്കുകൾ കുറയാനും കാരണമായത് രക്ഷിതാക്കൾക്കും ഗുണകരമായി.
2023 ഡിസംബറിലാണ് നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ “പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ്’ എന്ന നിയമം നിലവിൽ കൊണ്ടുവന്നത്. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പുതിയ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്. രണ്ട് വർഷത്തേക്കാണ് പെർമിറ്റ് അനുവദിക്കുന്നത്. മന്ത്രാലയം അംഗീകരിച്ച ചട്ടങ്ങൾ പാലിക്കുന്ന യോഗ്യരായ അധ്യാപകർക്ക് വ്യക്തിഗതമായോ ഗ്രൂപ്പായോ ട്യൂഷൻ നൽകാം.
സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിൽരഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്കും പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. മന്ത്രാലയത്തിന്റെ അനുമതി നേടി ട്യൂഷനെടുക്കുന്നതിലൂടെ മറ്റു നടപടികൾ ഭയപ്പെടാതെ ഈ മേഖലയിൽ പ്രവർത്തിക്കാനാവും. ഇത്തരം ലൈസൻസുള്ള ട്യൂട്ടർമാർ വ്യക്തിഗത പഠനമാർഗത്തെ പിന്തുണക്കുന്നതും രക്ഷിതാക്കൾക്ക് വലിയ സഹായകരമാകുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി പങ്കാളികളെ യു എ ഇയിലേക്ക് കൊണ്ടുവരികയും ചെയ്തവരുണ്ട്.

Latest