Connect with us

Kerala

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു; ബില്‍ നാളെ മന്ത്രിസഭാ യോഗത്തില്‍

എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു. നിയമഭേദഗതി ബില്‍ നാളെ മന്ത്രി സഭയോഗത്തില്‍ വരും. സ്വകാര്യ സര്‍വ്വകലാശാലക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും.

മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസം അടക്കം നടത്താനുള്ള അവകാശത്തോട് കൂടിയാണ് സര്‍വകലാശാലകള്‍ അനുവദിക്കുക. അധ്യാപകര്‍ക്കായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.

മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള ഏജന്‍സികള്‍ സര്‍വകലാശാല തുടങ്ങുന്നതിനായി സംസ്ഥാനത്ത് എത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നിലവില്‍ സംസ്ഥാനത്തെ ചില പ്രമുഖ കോളജുകള്‍ സര്‍വകലാശാല എന്ന ആവശ്യവുമായി സര്‍ക്കാരിന് മുന്നിലുണ്ട്.

 

Latest