Connect with us

phone tapping

തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം സര്‍ക്കാര്‍ ഹാക്ക് ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും. ഫോണ്‍ മാത്രമല്ല, മക്കളുടെ ഇന്‍സ്റ്റഗ്രാം എക്കൗണ്ട് പോലും ഹാക്ക് ചെയ്തുവെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയാഗ് രാജ് സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് ആയിരുന്നു ആദ്യമായി ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഇന്നയിച്ചത്. എസ് പി നേതാക്കളുടേയും അവരുമായി ഫോണില്‍ ബന്ധപ്പെടുന്നവരുടേയും ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നും ദിവസവും വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് കേള്‍ക്കുന്നുവെന്നുമായിരുന്നു അഖിലേഷിന്റെ ആരോപണം.

ഫോണ്‍ മാത്രമല്ല, കുട്ടികളുടെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നുണ്ടെന്നും, തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം എക്കൗണ്ട് ഹാക്ക് ചെയ്തതായും പ്രിയങ്ക പറഞ്ഞു.

---- facebook comment plugin here -----

Latest