Connect with us

National

പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് വിട്ടയച്ചു

കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ പോലീസ് വിട്ടയച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപൂര്‍ ഖേരിയിലേക്ക് പോകവേ പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് വിട്ടയച്ചു. കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ പോലീസ് വിട്ടയച്ചത്.

ലഖിംപൂര്‍ ഖേരിയിലേക്ക് പോകാനായി രാഹുല്‍ ഗാന്ധിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് സംഘം ലക്‌നൗവിലെത്തി. വിമാനത്താവളത്തിലിറങ്ങാന്‍ അനുമതി ലഭിച്ചെങ്കിലും രാഹുല്‍ നിര്‍ദ്ദേശിച്ച വാഹനത്തില്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. ഇതോടെ രാഹുല്‍ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഉദ്യോഗസ്ഥ നിലപാടില്‍ പ്രതിഷേധിച്ച് രാഹുല്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

രാഹുലിന് പോകാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനുസരിക്കണമെന്നുമുള്ള നിലപാടിലാണ് പോലീസ്. എന്നാല്‍ പോലീസ് ഒരുക്കുന്ന സുരക്ഷ വേണ്ടെന്നും പോലീസ് ഒരുക്കിയ വഴിയില്‍ പോകില്ലെന്നും രാഹുല്‍ അറിയിച്ചു. ലഖിംപൂരിലേക്ക് പോകാന്‍ അനുമതി ലഭിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത് പക്ഷേ ഇത് എന്ത് രീതിയിലുള്ള അനുമതിയാണെന്ന് രാഹുല്‍ ചോദിച്ചു. പോലീസ് മറ്റെന്തോ ആസൂത്രണം ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു.

 

Latest