Connect with us

kafeel khan

കോണ്‍ഗ്രസ് കഫീല്‍ ഖാനൊപ്പമെന്ന് പ്രിയങ്കാ ഗാന്ധി

ഭരണഘടനക്ക് മുകളിലല്ല തങ്ങളെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Published

|

Last Updated

ലക്‌നോ | പ്രതികാര നടപടിയെന്നോണം യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഡോ.കഫീല്‍ ഖാനൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പ്രിയങ്കാ ഗാന്ധി. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കഫീല്‍ ഖാനൊപ്പമാണെന്നും അതെപ്പോഴും അങ്ങനെയായിരിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

കഫീല്‍ ഖാനെ പിരിച്ചുവിട്ട യു പി സര്‍ക്കാര്‍ നടപടി ദുരുദ്ദേശ്യപരമാണ്. വിദ്വേഷ അജന്‍ഡയാണ് സര്‍ക്കാറിന്റെത്. അവരെ പീഡിപ്പിക്കാനാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നത്.

ഭരണഘടനക്ക് മുകളിലല്ല തങ്ങളെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Latest