Connect with us

Priyanka Gandhi

മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും രാജ്യത്തെ വിദ്യാഭ്യാസം തീറെഴുതി: പ്രിയങ്ക ഗാന്ധി

ഭരണം യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണം

Published

|

Last Updated

ന്യൂഡല്‍ഹി | മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. രാജ്യത്തെ പരീക്ഷ നടത്തിപ്പിന്റെ അവസ്ഥ ഇതാണെന്ന് പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

ഭരണം യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നു. ക്യാമ്പസുകളില്‍നിന്ന് വിദ്യാഭ്യാസം ഇല്ലാതായിയെന്നും ഗുണ്ടായിസം മുഖമുദ്രയായെന്നും പ്രിയങ്ക ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബി ജെ പി സര്‍ക്കാര്‍. മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

 

Latest