Connect with us

National

ഹിമാചലിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പ്രിയങ്ക ഗാന്ധി

ബിജെപി പണവും ഏജന്‍സികളും ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ ഉപതിരഞ്ഞെടുപ്പും  ഒരുമിച്ച് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ വലിയ വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹിമാചലിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും സത്യം ജയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഒരു വശത്ത് ജനാധിപത്യത്തെ നശിപ്പിച്ച് കൊണ്ട് ബിജെപി പണവും ഏജന്‍സികളും ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. മറുവശത്ത് സത്യത്തോടെയും ധൈര്യത്തോടെയും കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലും കഠിനാധ്വാനത്തിലും അഭിമാനിക്കുന്നതായും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

ഹിമാചലില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ആറ് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ജൂണ്‍ ഒന്നിന് നടക്കും. കോണ്‍ഗ്രസിന്റെ ആറ് വിമത എംഎല്‍എ മാരെ ഗവര്‍ണര്‍ അയോഗ്യരാക്കിയതിന് പിന്നാലെയാണ് ഹിമാചലില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എ മാര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തിരുന്നു. പിന്നാലെ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എംഎല്‍എ മാരെ അയോഗ്യരാക്കിയതോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.