Connect with us

Kerala

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ; ആവേശത്തോടെ നേതാക്കളും പ്രവർത്തകരും

സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഒന്നിച്ചൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്.

Published

|

Last Updated

കല്‍പറ്റ | കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്. 11 മണിയോടെ തുടങ്ങിയ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയ്ക്ക് വന്‍ ജനാവലിയാണ് കല്‍പ്പറ്റയില്‍ അണിനിരന്നത്.

കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന്  സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തിലാണ് റോഡ് ഷോ ആരംഭിച്ചത്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഒന്നിച്ചൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്.

ആറുലക്ഷത്തിലധികം വോട്ടുകള്‍ക്ക് തങ്ങള്‍ പ്രിയങ്കയെ ജയിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിന്റ് കെ സുധാകരന്‍ , രേവന്ത് റെഡ്ഡി തുടങ്ങിയവരും റോഡ് ഷോയില്‍ പ്രിയങ്കയ്‌ക്കൊപ്പം അണിനിരന്നിട്ടുണ്ട്.

ഉച്ചയോടെ പ്രിയങ്ക കലക്ട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും ജയിച്ച രാഹുല്‍ റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് സാധ്യത ഉണ്ടായതും പ്രിയങ്ക സ്ഥാനാര്‍ഥിയായി എത്തിയതും.

---- facebook comment plugin here -----

Latest