Connect with us

Kerala

പ്രിയങ്കാ ഗാന്ധി വയനാട് എം പിയായി സത്യപ്രതിജ്ഞ ചെയ്തു

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഒപ്പമാണ് പ്രിയങ്ക പാര്‍ലിമെന്റില്‍ എത്തിയത്

Published

|

Last Updated

ഡല്‍ഹി | പ്രിയങ്കാ ഗാന്ധി വയനാട് എം പിയായി സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഒപ്പമാണ് പ്രിയങ്ക പാര്‍ലിമെന്റില്‍ എത്തിയത്. ഭരണഘടന കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഹിന്ദിയില്‍ സത്യപ്രതിജ്ഞ.

കേരളീയ വേഷമായ സെറ്റ് സാരിയുടുത്തായിരുന്നു പ്രിയങ്ക എത്തിയത്. ഇതോടെ ലോകസഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക വനിതാ അംഗമായി പ്രിയങ്കാ ഗാന്ധി. അഞ്ചുവര്‍ഷമായി സംഘടനാ ചുമതലയിലുള്ള പ്രിയങ്ക ആദ്യമായാണ് പാര്‍ലിമെന്റ് അംഗമാകുന്നത്. ഭര്‍ത്താവ് റോബര്‍ട്ട് വധ്രരയും മക്കളും കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്നു സത്യപ്രതിജ്ഞ വീക്ഷിച്ചു.

പ്രിയങ്കയുടെ കന്നിപ്രസംഗത്തില്‍ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമര്‍ശിക്കും. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്കയുടെ തീരുമാനം. തിരഞ്ഞെടുപ്പില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ടി സിദ്ദീഖ് ഉള്‍പ്പെടെയുള്ള എം എല്‍ എമാര്‍ ഡല്‍ഹിയിലുണ്ട്. ഇവരോടൊപ്പമാണ് ഡല്‍ഹിയിലെ സമരത്തില്‍ പ്രിയങ്ക പങ്കെടുക്കുന്നത്.

പിതാവ് വസന്ത് റാവു പാട്ടീല്‍ നിര്യാതനായതോടെ ഒഴിവ് വന്ന ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച രവീന്ദ്ര വസന്ത് റാവുവാണ് പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്.