Connect with us

farmers killed

ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ പ്രിയങ്കയെ പോലീസ് തടഞ്ഞു

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോകാനൊരുങ്ങിയതായിരുന്നു പ്രിയങ്ക

Published

|

Last Updated

ലക്‌നോ | ലക്‌നോ ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിലെ കാര്‍ പാഞ്ഞ് കയറി പ്രക്ഷോഭത്തിലുള്ള കര്‍ഷകരടക്കം എട്ട് പേര്‍ മരിച്ച സംഭവ സ്ഥലം സന്ദര്‍ശിക്കവെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞു. ലഖിംപൂര്‍ ഖേരിയിലേക്കുള്ള വഴി മധ്യേ ലക്‌നൗവിലാണ് പോലീസ് തടഞ്ഞത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോകാനൊരുങ്ങിയതായിരുന്നു പ്രിയങ്ക.

സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ ബി എസ് പി നേതാക്കളേയും പോലീസ് തടഞ്ഞു. ഖേരിയിലേക്ക് നടന്ന് പോകുമെന്ന് പ്രിയങ്ക അറിയിച്ചു.

Latest