Connect with us

National

സര്‍ക്കാരിനെ അനുകൂലിച്ചു നടത്തിയ പ്രതികരണം വൈറലായി, സൈബര്‍ ആക്രമണം; ആന്ധ്രയില്‍ യുവതി ആത്മഹത്യ ചെയ്തു

പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടേയും ജനസേനയുടേയും പ്രവര്‍ത്തകരാണ് യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്

Published

|

Last Updated

അമരാവതി| ആന്ധ്രാപ്രദേശില്‍ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. പട്ടയമേള വിതരണ പരിപാടിയില്‍ സ്വന്തമായി വീട് ലഭിച്ച സന്തോഷത്തില്‍ ഗീതാഞ്ജലി എന്ന യുവതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ അനുകൂലിച്ച് നടത്തിയ പ്രതികരണം വൈറലായിരുന്നു. ഈ വീഡിയോ പുറത്ത് വന്ന ശേഷം പ്രതിപക്ഷ പാര്‍ട്ടിയിലെ അണികള്‍ യുവതിയെ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടേയും ജനസേനയുടേയും പ്രവര്‍ത്തകരാണ് യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് മനം നൊന്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നെതാലി റെയില്‍വേ സ്റ്റേഷന് സമീപം ഗീതാഞ്ജലി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. എന്നാല്‍ യുവതിയെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിച്ചു. ഗീതാഞ്ജലിയുടെ വീഡിയോ വന്ന യൂട്യൂബ് ചാനലിന്റെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം യുവതിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

Latest