Connect with us

National

ഖലിസ്ഥാന്‍ അനുകൂല ഉളളടക്കം: ആറ് യുട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം

നിരോധനം നേരിട്ട ചാനലുകള്‍ പഞ്ചാബി ഭാഷയിലുളളതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ആറ് യുട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഖലിസ്ഥാന്‍ അനുകൂല ഉളളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. വിദേശ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ആറ് യൂട്യൂബ് ചാനലുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.

നിരോധനം നേരിട്ട ചാനലുകള്‍ പഞ്ചാബി ഭാഷയിലുളളതാണ്. എന്നാല്‍ നടപടി സ്വീകരിച്ച യുട്യൂബ് ചാനലുകളുടെ പേര് പുറത്തുവിട്ടിട്ടില്ല. .