Connect with us

National

ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; അന്വേഷണം ആരംഭിച്ചു

അഞ്ചിലധികം സ്‌റ്റേഷനുകളിലാണ് ചുവരെഴുത്ത് കണ്ടെത്തിയത്. ജി 20 ഉച്ചകോടി നടക്കാനിരിക്കേയാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. ജി 20 ഉച്ചകോടി നടക്കാനിരിക്കേയാണിത്. അഞ്ചിലധികം സ്‌റ്റേഷനുകളിലാണ് ചുവരെഴുത്ത് കണ്ടെത്തിയത്. പോലീസെത്തി ചുവരെഴുത്തുകള്‍ മായ്ച്ചു.

ചുവരെഴുത്ത് ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചുവരെഴുത്തിന്റെ ദൃശ്യങ്ങള്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടന പങ്കുവെച്ചു.

ഇന്ത്യയാണ് ഇത്തവണത്തെ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. സെപ്തംബര്‍ എട്ട് മുതല്‍ പത്ത് വരെ ഡല്‍ഹിയിലാണ് ഉച്ചകോടി നടക്കുന്നത്.