International
ഫലസ്തീന്‍ അനുകൂല പ്രതിഷേധം: ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ വിസ അമേരിക്ക റദ്ദാക്കി
മാര്‍ച്ച് അഞ്ചിന് വിസ റദ്ദാക്കിയെന്ന് അധികൃതര്‍

വാഷിംഗ്ടണ്‍ | ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരെ പ്രതികാര നടപടി. വിദ്യാര്‍ഥിയുടെ വിസ യു എസ് അധികൃതര്‍ റദ്ദാക്കി. കൊളംബിയ സര്‍വകലാശാലയില്‍ അര്‍ബന്‍ പ്ലാനിംഗിന് പഠിക്കുകയായിരുന്ന രഞ്ജനി ശ്രീനിവാസന്റെ വിസയാണ് യു എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് റദ്ദാക്കിയത്.
ഹമാസിനെ പിന്തുണക്കുന്നതടക്കമുള്ള കാര്യങ്ങളാണ് രഞ്ജനി ചെയ്തതെന്നും അതിനാല്‍ മാര്‍ച്ച് അഞ്ചിന് വിസ റദ്ദാക്കിയെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു. അഹമദാബാദിലെ സി ഇ പി ടി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ രഞ്ജനി ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തരബിരുദം നേടിയിരുന്നത്. ഫുള്‍ബ്രൈറ്റ് നെഹ്റു, ഇന്‍ലേക്ക്സ് സ്‌കോളര്‍ഷിപ്പുകളോടെയായിരുന്നു പഠനം. വിസ റദ്ദാക്കിയതോടെ രഞ്ജനി നാട്ടിലേക്ക് തിരിച്ചു.