Connect with us

National

യുപി നഗരങ്ങളിലെ പ്രശ്‌നങ്ങള്‍ ബിജെപിയുടെ സമ്മാനങ്ങളാണ്: അഖിലേഷ് യാദവ്

കേന്ദ്രത്തിലും സംസ്ഥാനത്തും നഗരസ്ഥാപനങ്ങളിലും പാര്‍ട്ടി അധികാരത്തിലിരുന്നിട്ടും നഗരങ്ങള്‍ സ്മാര്‍ട്ടായില്ലെന്നും യാദവ്.

Published

|

Last Updated

ലഖ്നൗ| യുപി സംസ്ഥാനത്തെ നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട്  അഭ്യര്‍ഥിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ പ്രധാനമാണ്. സംസ്ഥാനത്തെ ജനസംഖ്യ വര്‍ധിക്കുന്നു, നഗരങ്ങളിലെ പ്രശ്നങ്ങളും ഉയരുന്നു. നഗരങ്ങളില്‍ ദീര്‍ഘകാലം ഭരിച്ചതിനാല്‍ ഈ പ്രശ്‌നങ്ങള്‍ ബിജെപിയുടെ സമ്മാനങ്ങളാണെന്നും യാദവ് ആരോപിച്ചു.

കേന്ദ്രത്തിലും സംസ്ഥാനത്തും നഗരസ്ഥാപനങ്ങളിലും പാര്‍ട്ടി അധികാരത്തിലിരുന്നിട്ടും നഗരങ്ങള്‍ സ്മാര്‍ട്ടായില്ലെന്നും യാദവ് കൂട്ടിചേര്‍ത്തു.

സമാജ്വാദി പാര്‍ട്ടിയുടെ ലഖ്നൗവിലെ മേയര്‍ സ്ഥാനാര്‍ഥി വന്ദന മിശ്രയും ചടങ്ങില്‍ പങ്കെടുത്തു.

 

Latest