Connect with us

Kerala

നിയമനടപടിയുമായി മുന്നോട്ട് പോകും; ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി

നാടു മുഴുവന്‍ പറഞ്ഞ് വഷളാക്കിയിട്ട് ക്ഷമ പറഞ്ഞിട്ട് കാര്യമില്ല

Published

|

Last Updated

അടിമാലി |  ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചനാ സമരം നടത്തിയ മറിയക്കുട്ടി ദേശാഭിമാനി നടത്തിയ ഖേദപ്രകടനം തള്ളി . സിപിഎം പത്രം തന്നേയും കുടുംബത്തേയും അപമാനിച്ചുവെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ പറഞ്ഞു. ലോകമെമ്പാടും പ്രചരിപ്പിച്ച് തന്റെ ജീവിതമാണ് നശിപ്പിച്ചത്. ഇതിന് നഷ്ടപരിഹാരം തരണം. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉണ്ടെന്നും മറിയക്കുട്ടി ആരോപിച്ചു.

തനിക്കെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. നാടു മുഴുവന്‍ പറഞ്ഞ് വഷളാക്കിയിട്ട് ക്ഷമ പറഞ്ഞിട്ട് കാര്യമില്ല. വാര്‍ത്ത പ്രചരിച്ചതോടെ സഹായിക്കുന്നവര്‍ കൂടി പിന്നോട്ടു പോയെന്നും മറിയക്കുട്ടി പറഞ്ഞു
പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത നല്‍കിയതിന് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.