Connect with us

NSS

അനുമതിയില്ലാതെ ഘോഷയാത്ര: എന്‍ എസ് എസിനെതിരെ കേസെടുത്തു

സ്പീക്കര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ടു പാളയം മുതല്‍ പഴവങ്ങാടിവരെയായിരുന്നു ഘോഷയാത്ര

Published

|

Last Updated

തിരുവനന്തപുരം | മിത്തും ശാസ്ത്രവും കൂട്ടിക്കലര്‍ത്തുന്നതിനെതിരെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനക്കെതിരെ എന്‍ എസ് എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്തു.
സ്പീക്കര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ടു പാളയം മുതല്‍ പഴവങ്ങാടിവരെയായിരുന്നു ഘോഷയാത്ര.
പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ ഗതാഗത തടസമുണ്ടാക്കിയതിനാണു കേസെടുത്തത്. എന്‍ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി.
ആയിരത്തോളം പേരെ അണിനിരത്തിയുള്ള ഘോഷയാത്രക്ക് എന്‍ എസ് എസ് അനുമതി തേടിയിരുന്നില്ല.

 

Latest