Kerala
ദിവ്യയെ ഹാജരാക്കുക തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍; കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ
കണ്ണൂര്‍ മജിസ്ട്രേറ്റ് ചുമതല കൈമാറിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കുന്നത്.
തിരുവനന്തപുരം | പോലീസ് അറസ്റ്റ് ചെയ്ത പി പി ദിവ്യയെ ഹാജരാക്കുക തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍. കണ്ണൂര്‍ മജിസ്ട്രേറ്റ് ചുമതല കൈമാറിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കുന്നത്.
അതിനിടെ, പി പി ദിവ്യയുടെ അറസ്റ്റില്‍ നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ ആശ്വാസം പ്രകടിപ്പിച്ചു. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ കുടുംബ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും നേരത്തെ മഞ്ജുഷ പ്രതികരിച്ചിരുന്നു. പരമാവധി ശിക്ഷ നല്‍കണം. ആ വേദിയില്‍ അല്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നത്. വേറൊരു വേദി ജില്ലാ കലക്ടര്‍ക്ക് ഒരുക്കാമായിരുന്നു എന്നും മഞ്ജുഷ പറഞ്ഞിരുന്നു.