Connect with us

National

പ്രധാനമന്ത്രി മോദിക്കെതിരായ അസഭ്യപരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസ്

ബിജെപി ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നടപടി. 294(ബി) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

|

Last Updated

ചെന്നൈ|പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. തൂത്തുക്കൂടി പോലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്. ബിജെപി ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നടപടി. 294(ബി) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് മന്ത്രി അനിത രാധാകൃഷ്ണന്‍ മോദിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയത്. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.  വേദിയിലുണ്ടായിട്ടും പരാമര്‍ശം തിരുത്താന്‍ ശ്രമിക്കാതിരുന്ന കനിമൊഴിക്കും മന്ത്രിക്കുമെതിരെ ബിജെപി തമിഴ്‌നാട് ഘടകം തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

 

 

 

Latest