Health
രാത്രി കഠിനമായി വിയര്‍ക്കുന്നോ? ടിബിയുടെ ലക്ഷണമാകാം
ടിബി ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് നിര്‍ണായകമാണ്.
ശ്വാസകോശങ്ങളെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്ന ക്ഷയരോഗം (ടിബി) ലോകമെമ്പാടുമുള്ള ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ്. ടിബി ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് നിര്‍ണായകമാണ്. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാന്‍ ടിബിയുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കേണ്ടത് നിര്‍ബന്ധമാണ്.
സ്ഥിരമായ ചുമ
മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ടിബിയുടെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാണ്. ചുമച്ച് ചുമച്ച് രക്തം തുപ്പുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.
നെഞ്ചുവേദന
നെഞ്ചിലെ വേദന, പ്രത്യേകിച്ച് ചുമയ്ക്കുമ്പോഴോ ശ്വസിക്കുമ്പോഴോ, ശ്വാസകോശ സംബന്ധിയായ ടിബിയുടെ ലക്ഷണമാകാം.
ഭാരക്കുറവ്
മെറ്റബോളിസത്തില്‍ അണുബാധയുടെ ആഘാതം കാരണം ക്ഷയരോഗികളില്‍ വലിയ രീതിയില്‍ ശരീരഭാരം കുറയുന്നത് സാധാരണമാണ്.
പനിയും വിറയലും
ഇടയ്ക്കിടെയുള്ള പനിയും വിറയലും, പ്രത്യേകിച്ച് രാത്രിയില്‍, സജീവമായ ടിബി അണുബാധയുടെ ലക്ഷണങ്ങളാണ്.
രാത്രി വിയര്‍പ്പ്
ടിബി പലപ്പോഴും രാത്രിയില്‍ തീവ്രമായ വിയര്‍പ്പിന് കാരണമാകുന്നു. ഇത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന ലക്ഷണമാണ്.
ക്ഷീണം
ശരീരം അണുബാധയ്ക്കെതിരെ പോരാടുമ്പോള്‍ നിരന്തരമായ ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജ നിലയും സാധാരണമാണ്.
വിശപ്പില്ലായ്മ
ശരീരഭാരം കുറയ്ക്കുന്ന പോലെ വിശപ്പില്ലായ്മയും ടിബിയുടെ മറ്റൊരു ലക്ഷണമാണ്.