Connect with us

Kerala

പരിപാടികള്‍ റദ്ദാക്കി; ജലീല്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി

ജമ്മു കശ്മീര്‍ സംബന്ധിച്ച ജലീലിന്റെ എഫ് ബി പോസ്റ്റ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദങ്ങള്‍ക്കിടെ കെ ടി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ജലീല്‍ കേരള ഹൗസില്‍ നിന്ന് മടങ്ങിയത്. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് മടക്കം.

ജമ്മു കശ്മീര്‍ സംബന്ധിച്ച ജലീലിന്റെ എഫ് ബി പോസ്റ്റ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. വിഷയത്തില്‍ വിമാനത്താവളത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങളുന്നയിച്ചെങ്കിലും ജലീല്‍ പ്രതികരിച്ചില്ല.

നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് ശ്രദ്ധയില്‍ പെട്ടുവെന്ന് വിവാദ കുറിപ്പ് പിന്‍വലിച്ചു കൊണ്ടുള്ള എഫ് ബി പോസ്റ്റില്‍ ജലീല്‍ വ്യക്തമാക്കി. ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നുവെന്ന് പോസ്റ്റില്‍ പറഞ്ഞു.

 

 

 

Latest