Connect with us

Actor Sreenivasan

ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി

മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നു

Published

|

Last Updated

കൊച്ചി |  ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ഇപ്പോഴും അതിതീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ്. എന്നാല്‍ മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മാര്‍ച്ച് 30ന് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31നു ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ഇതിനിടെ സ്ഥിതി ഗുരുതരമായത്.

 

 

 

Latest