Connect with us

Kerala

മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

ചകിരിച്ചോര്‍ നിറച്ച ചാക്കുകള്‍ക്ക് അടിയിലായാണ് വിപണിയില്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.

Published

|

Last Updated

കൊല്ലം | കരുനാഗപ്പള്ളിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മിനിലോറിയില്‍ കടത്തുകയായിരുന്ന 94,410 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകള്‍ക്ക് അടിയിലായാണ് വിപണിയില്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന ഇവ സൂക്ഷിച്ചിരുന്നത്. മിനിലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. കരുനാഗപ്പള്ളി എ സി പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സംശയാസ്പദമായി തോന്നിയ ലോറിക്ക് പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പോലീസ് പിന്തുടര്‍ന്നതോടെ കരോട്ട് ജങ്ഷനില്‍ വാഹനം നിര്‍ത്തി ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളും ഇറങ്ങിയോടി. തുടര്‍ന്ന്, ലോറി പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ലോറി മൂവാറ്റുപുഴ സ്വദേശിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Latest