national herarld case
എ ഐ സി സി ഓഫീസിന് മുന്നില്‍ നിരോധനാജ്ഞ
പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകര്‍ അറസ്റ്റില്‍: മാര്‍ച്ച് അനുവദിക്കില്ലെന്ന് പോലീസ്
ന്യൂഡല്‍ഹി |നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യാനിരിക്കെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കനത്ത സുരക്ഷയാണ് ഡല്‍ഹി അകബര്‍ റോഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് നിയന്ത്രണം.
അക്ബര്‍ റോഡിനും പരിസരത്തും ഒരു മാര്‍ച്ചും അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. എ ഐ സി സി ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഇങ്ങോട്ട് വരാന്‍ പറ്റാത്ത സാഹചര്യമാണ്. രാവിലെ പ്രതിഷേധത്തിനെത്തിയ ഏതാനും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാളില്‍ കൂടുതല്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. എം പിമാരെ സ്ഥലത്തേക്ക് കടത്തിവിടുന്നുണ്ടെങ്കിലും പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്.
രാജ്യത്തെ 25 ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധം നടത്തുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. രാഹുല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തുവരുന്നതുവരെ ഇ ഡി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.