PFI BAN
നിരോധനം പരിഹാരമല്ല; രാഷ്ട്രീയമായി ഒറ്റപ്പെടുത്തണം- സീതാറാം യെച്ചൂരി
മൂന്ന് തവണ ആര്‍ എസ് എസിനെ നിരോധിച്ചിട്ടും ഫലമുണ്ടായില്ല; എല്ലാതരം തീവ്രവാദത്തേയും സി പി എം എതിര്‍ക്കുന്നു
തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം സമ്പൂര്‍ണ പരിഹാരമല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നേരത്തെ ആര്‍ എസ് എസിനെ മൂന്ന് തവണ നിരോധിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനത്തേയും സി പി എം എതിര്‍ക്കുന്നു. പി എഫ് ഐ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് നിലപാട്. ആര്‍ എസ് എസിനെതിരേയും നടപടി വേണം. ആര്‍ എസ് എസിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയവും അവസാനിപ്പിക്കണം.
ഇത്തരം തീവ്രവാദ, വര്‍ഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. പി എഫ് ഐ നിരോധനം സംബന്ധിച്ച് സി പി എം പി ബി വിശദമായ വാര്‍ത്താക്കുറിപ്പ് ഇറക്കും.
ആര്‍ എസ് എസ് ആക്രമണം അവസാനിപ്പിച്ചാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഐ എന്‍ എല്ലിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് പുറത്തുവിടണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു