Connect with us

From the print

അപകടകരമായ നായ്ക്കളുടെ നിരോധം; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

ഏകദേശം 23 ഇനം നായ്ക്കളെ വളർത്തുന്നത് ക്രൂരവും മനുഷ്യജീവന് അപകടകരവുമാണെന്നാണ് മന്ത്രാലയത്തിന്റെ വാദം

Published

|

Last Updated

കൊച്ചി| അപകടകരമായ നായ്ക്കളുടെ നിരോധം സംബന്ധിച്ച് ഹൈക്കോടതി കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര മന്ത്രാലയത്തിന്റെ വിശദീകരണം തേടി. മന്ത്രാലയം പുറപ്പെടുവിച്ച 2024 മാർച്ച് 12ലെ സർക്കുലർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്. നിരോധത്തിലുള്ള ആക്ഷേപങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രാലയത്തോട് ഹൈക്കോടതി നിർദേശിച്ചു.

ഏകദേശം 23 ഇനം നായ്ക്കളെ വളർത്തുന്നത് ക്രൂരവും മനുഷ്യജീവന് അപകടകരവുമാണെന്നാണ് മന്ത്രാലയത്തിന്റെ വാദം. ഇത്തരം നായ്ക്കളുടെ ഉടമകളായ ചില നായ പ്രേമികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഡൽഹി ഹൈക്കോടതി സർക്കുലർ റദ്ദാക്കുകയും പുതിയ സർക്കുലർ പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ എതിർപ്പുകൾ പരിഗണിക്കുന്നതിന് നിർദേശിച്ചിട്ടുണ്ടെന്നും ഹരജി ഭാഗം വാദിച്ചു.

വാക്കാലുള്ള വാദം കേൾക്കാൻ സാധിക്കാത്തതിനാൽ നിയമങ്ങൾക്കായുള്ള നിർദേശങ്ങളോ കരട് വിജ്ഞാപനത്തിനെതിരായ രേഖാമൂലമുള്ള എതിർപ്പുകൾ ക്ഷണിച്ചുകൊണ്ട് ഒരു ദേശീയ പത്രത്തിലും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കേന്ദ്ര സർക്കാർ പൊതു അറിയിപ്പ് നൽകണമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2024 ജൂൺ ഒന്നിനകം ബന്ധപ്പെട്ടവരിൽ നിന്ന് ശാസ്ത്രീയവും യുക്തിസഹവുമായ രേഖാമൂലമുള്ള അഭിപ്രായങ്ങളും എതിർപ്പുകളും ക്ഷണിക്കാനുള്ള തീരുമാനത്തെക്കുറിച്ച് പൊതു അറിയിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ടി ആർ രവി നിരീക്ഷിച്ചു.

Latest