Connect with us

PFI BAN

പി എഫ് ഐ നിരോധനം; തുടര്‍ നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്

ഓഫീസുകള്‍ ഇന്ന് സീല്‍ ചെയ്യും; ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ ഇത് സംബന്ധിച്ചുള്ള തുടര്‍ നടപടിക്കുള്ള ഉത്തരവ് സംസ്ഥാനം പുറത്തിറക്കി. നിരോധനം നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാരോടും കലക്ടര്‍മാരോടും ആഭ്യന്തര വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു ഉത്തരവിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

പി എഫ് ഐ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പോലീസ് ഇന്ന് ബേങ്കുകള്‍ക്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കും. ലോക്കല്‍ ഓഫീസുകള്‍ പൂട്ടാനുള്ള നടപടി ക്രമങ്ങളും ഇന്നുണ്ടാകും.