Connect with us

Kerala

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്

ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട് | കോര്‍പറേഷന്‍ പിരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു. ബീച്ചിലും പരിസരത്തുമായി ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വലിയ തോതില്‍ ആസിഡ് ഉപയോഗിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം
പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് ആസിഡ് കുടിച്ച് പൊള്ളലേറ്റിരുന്നു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്.

ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്.

ഇതിനെ തുടര്‍ന്ന് ബീച്ചിലും പരിസരത്തും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest