Connect with us

National

ബംഗാളിലെ റിഷ്റ പട്ടണത്തില്‍ ഇന്നും നിരോധനാജ്ഞ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ജില്ലയില്‍ ഒരിടത്തുനിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Published

|

Last Updated

റിശ്ര: ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ അക്രമബാധിതമായ റിഷ്റ പട്ടണത്തില്‍ ഇന്നും നിരോധനാജ്ഞ. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ജില്ലയില്‍ ഒരിടത്തുനിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജില്ലയില്‍ ഒരിടത്തുനിന്നും അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ചന്ദനഗോര്‍ പോലീസ് കമ്മീഷണറേറ്റിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞായറാഴ്ച നടന്ന അക്രമത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുന്നതും, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

 

 

 

 

 

 

Latest