Connect with us

National

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ നിരോധനാജ്ഞ

രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട എന്നീ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 144 പ്രഖ്യാപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. വിവിധ മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി പോലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട എന്നീ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 144 പ്രഖ്യാപിച്ചു.

ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസിന്റെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡിസിപി ട്വീറ്റ് ചെയ്തു. ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ന് രാജ്ഘട്ടില്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് രാജ്ഘട്ട്, ചെങ്കോട്ട എന്നിവിടങ്ങളില്‍ ഡല്‍ഹി പോലീസ് സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.