Connect with us

Uae

സ്‌കൂൾ വിദ്യാർഥികളിൽ മതബോധം വർധിപ്പിക്കാൻ ദുബൈയിൽ പദ്ധതി

നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റിയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക.

Published

|

Last Updated

ദുബൈ | സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ മതപരമായ അവബോധം വർധിപ്പിക്കുന്നതിന് ദുബൈ ഇസ്്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് “അജ്്യാൽ’ പ്രോഗ്രാം ആരംഭിച്ചു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റിയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക.

വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കിടയിലും പരസ്പര ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുന്ന “ഗരാസ് അൽ-ഖൈർ’ സംരംഭത്തിന്റെ ഭാഗമാണ് ഈ പരിപാടി.
അധ്യയന വർഷം മുഴുവനും നടക്കുന്ന ഈ പ്രോഗ്രാമിൽ സ്‌കൂളുകളിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ, ഭരണ സ്ഥാപനങ്ങൾ എന്നിവർക്കിടയിൽ അവബോധം വളർത്തുന്നതിനും ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള പരിപാടികൾ നടക്കും.

വിദഗ്ധർ നേതൃത്വം നൽകുന്ന പ്രഭാഷണങ്ങൾ, സംഭാഷണങ്ങൾ, വിദ്യാഭ്യാസ ശിൽപ്പശാലകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സംവേദനാത്മക പ്ലാറ്റ്ഫോമായിരിക്കും ഇതെന്ന് ദുബൈ ഇസ്്ലാമിക് ഡയറക്ടർ ജനറൽ അഹ്്മദ് ദർവീശ് അൽ മുഹൈരി പറഞ്ഞു.

Latest