Connect with us

Uae

വിദ്യാര്‍ഥികള്‍ക്ക് വായയുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതി

സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വായുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ)യും അപ്പോളോണിയ ഡെന്റല്‍ ഗ്രൂപ്പും ഒപ്പുവച്ചു.

Published

|

Last Updated

ദുബൈ | സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വായുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യ സേവനങ്ങളുമായി അധികൃതര്‍. ഇതിനായുള്ള ധാരണാപത്രത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ)യും അപ്പോളോണിയ ഡെന്റല്‍ ഗ്രൂപ്പും ഒപ്പുവച്ചു.

സ്വകാര്യ സ്‌കൂളുകളില്‍ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അന്താരാഷ്ട്ര മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുക എന്നിവയാണ് കരാര്‍ ലക്ഷ്യമിടുന്നത്.

ഡി എച്ച് എയിലെ പബ്ലിക് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. റമദാന്‍ അല്‍ ബലൂശിയും അപ്പോളോണിയയുടെയും സിനര്‍ജി ഡെന്റല്‍ ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ഡോ. യാസര്‍ ഹജ് ഹമദും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

പതിവായി ദന്ത പരിശോധനാ സന്ദര്‍ശനങ്ങള്‍, അവബോധ പരിപാടികള്‍, സ്‌കൂളുകളിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുള്ള പരിശീലന പരിപാടികള്‍ എന്നിവ ഇതിലൂടെ നടപ്പാക്കും.

 

---- facebook comment plugin here -----

Latest