Connect with us

Kerala

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബാലന്‍ 100 ഏക്കറിലധികം വരുന്ന തരിശുകിടന്ന കുന്നിന്‍ പ്രദേശം മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കി

Published

|

Last Updated

പാലക്കാട് \  പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മരം നട്ടുപിടിപ്പിക്കല്‍ ജീവിത വ്രതമാക്കി മാറ്റിയ പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലൂര്‍ ബാലന്‍. കല്ലൂര്‍ അരങ്ങാട്ടുവീട്ടില്‍ വേലുവിന്റെയും കണ്ണമ്മയുടെയും മകനാണ്

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബാലന്‍ 100 ഏക്കറിലധികം വരുന്ന തരിശുകിടന്ന കുന്നിന്‍ പ്രദേശം മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കി. മലയിലെ പാറകള്‍ക്കിടയില്‍ കുഴിതീര്‍ത്ത് പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ദാഹമകറ്റി. പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയിലൊരു പച്ച ബാന്‍ഡും ആയിരുന്നു സ്ഥിരം വേഷം. പാലക്കാട് -ഒറ്റപ്പാലം റോഡില്‍ മാങ്കുറിശി കല്ലൂര്‍മുച്ചേരിയിലാണ് വീട്. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്

 

Latest