Connect with us

Organisation

പ്രതീക്ഷ നല്‍കുന്ന വിധി: ഐ സി എഫ്

ഇന്ത്യയുടെ ആത്മാവില്‍ തന്നെ അലിഞ്ഞു ചേര്‍ന്നതാണ് മതേതരത്വം. അതിനെ തകര്‍ക്കാന്‍ ഫാസിസത്തിന് എളുപ്പത്തില്‍ സാധിക്കില്ല.

Published

|

Last Updated

മക്ക | ഇന്ത്യയിലെ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ വിധിയെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനയും നിയമസംഹിതയും സംരക്ഷിക്കപ്പെടുകയും ഇന്ത്യയെന്ന ലോകത്തിലെ മഹത്തായ ജനാധിപത്യ രാഷ്ട്രത്തിന്റെ അന്തസത്ത നിലനിര്‍ത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയുടെ ആത്മാവില്‍ തന്നെ അലിഞ്ഞു ചേര്‍ന്നതാണ് മതേതരത്വം. അതിനെ തകര്‍ക്കാന്‍ ഫാസിസത്തിന് എളുപ്പത്തില്‍ സാധിക്കില്ല. ആ തിരിച്ചറിവാകണം ജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കുമുണ്ടാകേണ്ടതെന്നും ഐ സി എഫ്
പറഞ്ഞു.

 

---- facebook comment plugin here -----

Latest