Connect with us

International

വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിച്ചു; ടിക് ടോക്ക് നിരോധിക്കാനൊരുങ്ങി നേപ്പാള്‍

ദേശീയസുരക്ഷയുടെ പേരില്‍ 2020 ജൂണ്‍ 29-ന് ഇന്ത്യയില്‍ ടിക്ക് ടോക്ക്  നിരോധിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | സാമൂഹിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് ആപ്പ് നിരോധന തീരുമാനം വന്നത് . ടിക് ടോക്ക് നിരോധിക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കുമെന്നും എന്നാല്‍ എപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നതില്‍ തീരുമാനമായിട്ടില്ലെന്നും നേപ്പാളിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രേഖ ശര്‍മ പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിന്റെ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക്കിനെ സമൂഹത്തിലെ വലിയൊരു വിഭാഗം വിമര്‍ശിക്കുന്നതായി നേപ്പാള്‍ സര്‍ക്കാര്‍ വിലയിരുത്തിയതിനു പിന്നാലെയാണ് നടപടി.

ദേശീയസുരക്ഷയുടെ പേരില്‍ 2020 ജൂണ്‍ 29-ന് ഇന്ത്യയില്‍ ടിക്ക് ടോക്ക്  നിരോധിച്ചിരുന്നു

Latest