Connect with us

Narendra Modi

പ്രോംപ്റ്റര്‍ പണിമുടക്കി; പ്രധാനമന്ത്രി പെട്ടു

വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പ്രോംപ്റ്റര്‍ പണിമുടക്കിയതോടെയാണ് നരേന്ദ്ര മോദി 'ശരിക്കും പെട്ടുപോയത്'

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രീയക്കാരനെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയങ്ങളില്‍ പ്രധാനപ്പെട്ടതൊന്നായി അണികളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും ആളുകളെ പിടിച്ചിരുത്തുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ്. എന്നാല്‍, സ്ഥിരമായി ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ച് സംസാരിക്കുന്ന അദ്ദേഹത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാനവിമര്‍ശനവും ഇത് തന്നെയാണ്

അതിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിതോടെ പ്രസംഗം തടസ്സപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പ്രോംപ്റ്റര്‍ പണിമുടക്കിയതോടെയാണ് നരേന്ദ്ര മോദി ‘ശരിക്കും പെട്ടുപോയത്’. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഓണ്‍ലൈനായിയായിരുന്നു വേള്‍ഡ് എക്കണോമിക്ക് ഫോറം നടന്നത്. ഇതിനിടയില്‍ പ്രധാനമന്ത്രിയുടെ പ്രോംപ്റ്റര്‍ തകരാറിലാവുകയും പ്രസംഗം തടസ്സപ്പെടുകയുമായിരുന്നു.

ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. ടെലിപ്രോംറ്റര്‍ തടസപ്പെട്ടതോടെ മോദി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതായണ് വീഡിയോയിലുള്ളത്.ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള്‍ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിയും പരിഹാസവുമായി രംഗത്തെത്തി. ഇത്രയധികം കള്ളങ്ങള്‍ സഹിക്കാന്‍ ടെലിപ്രോംപ്റ്ററിന് പോലും കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായ സംഭവത്തില്‍ താന്‍ സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്ന ബോധ്യം പോലുമില്ലാതെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്ന് ഇതിന് പിന്നാലെ വിമര്‍ശനവും ഉണ്ടായി.

Latest