Kerala
സ്വത്ത് തര്‍ക്കം: മന്ത്രി കെ ബി ഗണേഷ് കുമാറിന് അനുകൂലമായി ഫോറന്‍സിക് റിപ്പോര്‍ട്ട്
ഒപ്പ് വ്യാജമെന്ന ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ ദാസിന്റെ വാദം തള്ളുന്നതാണ് റിപ്പോര്‍ട്ട്
കൊല്ലം | സ്വത്ത് തര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് അനുകൂലമായി ഫോറന്‍സിക് റിപ്പോര്‍ട്ട്. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഒപ്പുകള്‍ വ്യാജമല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഒപ്പ് വ്യാജമെന്ന ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ ദാസിന്റെ വാദം തള്ളിയാണ് ഒപ്പ് ബാലകൃഷ്ണപ്പിള്ളയുടേതു തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കിയത്.
---- facebook comment plugin here -----