Kerala
നബി ദിന പൊതു അവധി സെപ്തംബര്‍ 28ന് നല്‍കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി എംഎല്‍എ
മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്തംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തില്‍ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടിട്ടുള്ളത്.
മലപ്പുറം| സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്തംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. നേരത്തെ സെപ്തംബര്‍ 27നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്തംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തില്‍ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടിട്ടുള്ളത്.
---- facebook comment plugin here -----