Connect with us

kanzul ulama

പ്രവാചകരുടെ കാരുണ്യം പ്രചരിപ്പിക്കണം: പേരോട്

ചിത്താരി കെ പി ഹംസ മുസ്ലിയാർ നാലാമത് ആണ്ട് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

തളിപ്പറമ്പ് | പ്രവാചകരുടെ കാരുണ്യവും പ്രവർത്തനങ്ങളും സ്വഭാവങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കാൻ പണ്ഡിതർ തയ്യാറാകണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി. ദാറുൽ അമാൻ നാടുകാണി അൽ മഖർ ക്യാമ്പസിൽ ചിത്താരി കെ പി ഹംസ മുസ്ലിയാർ നാലാമത് ആണ്ട് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാരുണ്യത്തിന്റെ പ്രവാചകർ നബി(സ) തങ്ങളുടെ സ്വഭാവ മഹിമ സമൂഹത്തിന് ബോധ്യപ്പെടുത്താൻ നബിദിന പരിപാടികൾ വേദികളാകണം. കൻസുൽ ഉലമ ചിത്താരി ഉസ്താദിനെ പോലുള്ള പണ്ഡിത നേതാക്കൾ കാണിച്ചു തന്ന വഴിയിൽ സുന്നി പ്രവർത്തകർ മുന്നേറുകയും അൽ മഖർ പോലുള്ള സ്ഥാപനങ്ങൾ പരിപോഷിപ്പിക്കയും വേണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ അൽ ബുഖാരിയുടെ പ്രാർഥനയോടെ ആരംഭിച്ച അനുസ്മരണ സമാപന സമ്മേളനം ജനറൽ സെക്രട്ടറി പട്ടുവം കെ പി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. അൽ മഖർ വർക്കിംഗ് പ്രസിഡന്റ്സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് മടക്കര അധ്യക്ഷത വഹിച്ചു.

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. വി പി എം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തന്നൂർ, മുസ്തഫ ദാരിമി കടാങ്കോട്, സി എൻ ജഅ്ഫർ പ്രസംഗിച്ചു. കെ എ മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, മഹ്മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, കെ പി അബ്ദുൽ ജബ്ബാർ ഹാജി, പനാമ മുസ്തഫ ഹാജി തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു. ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ സ്വാഗതവും മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ നന്ദിയും പറഞ്ഞു.

Latest