Connect with us

Kerala

കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും ഹര്‍ത്താല്‍ അനുകൂലികള്‍; ഈരാറ്റുപേട്ടയില്‍ ലാത്തിച്ചാര്‍ജ്

100ഓളം പേരെ കരുതല്‍ തടവിലാക്കി

Published

|

Last Updated

കോട്ടയം | ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് അക്രമത്തിന് മുതിര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അഞ്ച് പി എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതല്‍ തടവിലാക്കി.ഇവരെ ഈരാറ്റുപേട്ട പാലാ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.

ഈരാറ്റുപേട്ടയില്‍ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുകയും കടകളടപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് സംഘമെത്തിയത്. സമരാനുകൂലികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ഈ സമയത്ത് ഇവിടെയെത്തിയ ഒരു കാര്‍ തടഞ്ഞ് അക്രമത്തിന് സമരക്കാര്‍ മുതിര്‍ന്നതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്.