Connect with us

Kerala

മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധം; ഉടന്‍ പിന്‍വലിക്കണം: സി പി എം

ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം മത ധ്രുവീകരണത്തിന് ഇടയാക്കും.

Published

|

Last Updated

കണ്ണൂര്‍ | രാജ്യത്തെ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഇത്തരമൊരു ഉത്തരവിനെതിരെ വിമര്‍ശനാത്മകമായ പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ല. എന്നാല്‍, ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതുവിദ്യാലയത്തിന്റെ അഭാവത്താല്‍ മദ്‌റസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്.

മദ്‌റസകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ നിര്‍ദേശം ഉടന്‍ പിന്‍വലിക്കാന്‍ ബാലാവകാശ കമ്മീഷന്‍ തയ്യാറാകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

 

Latest