Kerala
കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താന്‍ നിര്‍ദ്ദേശം
സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളവും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം | കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. പ്രതിവര്‍ഷം തുക അഞ്ച് ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കി.
യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെ വി തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയത്.
കോണ്‍ഗ്രസ്സിലെ സമുന്നത നേതാവായിരുന്ന പ്രഫ. കെ വി തോമസ് പാര്‍ട്ടി വിട്ട് സി പി എമ്മിന്റെ ഭാഗമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ കേന്ദ്രസര്‍ക്കാറുമായുള്ള ലെയ്‌സണിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടത്.
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളവും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്ന് 1.50 ലക്ഷം ആക്കി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ത്തില്‍ നിന്ന് 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് ഒരു ലക്ഷത്തില്‍ നിന്ന് 1.25 ലക്ഷവും ആക്കി ഉയര്‍ത്തി. 2022 ജനുവരി ഒന്നു മുതല്‍ മൂന്നു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന.